തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ തിരുവനന്തപുരം വനിതാ പോലീസ് സ്‌റ്റേഷനില്‍ കേസ്. പ്രസംഗത്തിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിലാണ് കേസ്. സോളാര്‍ കേസിലെ പ്രതി നല്‍കിയ പരാതിയിലാണ് വനിതാ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഡിജിപിക്ക് ലഭിച്ച പരാതി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്ക് കൈമാറിയിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സോളാര്‍ കേസിലെ പരാതിക്കാരിയുടെ പേര് നേരിട്ട് പറയാതെയുള്ള മുല്ലപ്പള്ളിയുടെ പ്രസംഗം. ബലാത്സംഗത്തിനിരയായ സ്ത്രീകള്‍ ഒന്നുകില്‍ മരിക്കും അല്ലെങ്കില്‍ അത് ആവര്‍ത്തിക്കാതെ നോക്കുമെന്നായിരുന്നു മുല്ലപ്പള്ളിയുടെ വിവാദ പരാമര്‍ശം
Discussion about this post