കോഴിക്കോട്: പരസ്യമായ വിഴുപ്പലക്കലിന് ഒരു തരത്തിലുമുള്ള അഭിപ്രായപ്രകടനങ്ങള്‍ പാടില്ലെന്ന് ബിജെപി സംസ്ഥാന നേതൃത്വങ്ങള്‍ക്ക് കേന്ദ്രത്തിന്റെ നിര്‍ദേശം. പ്രശ്‌നങ്ങള്‍ സംസ്ഥാനത്ത് തന്നെ പരിഹരിക്കണമെന്നും തെരഞ്ഞെടുപ്പിനെ നിലവിലെ വിവാദങ്ങള്‍ ബാധിക്കാന്‍ പാടില്ലെന്നുമാണ് കേന്ദ്രനേതൃത്വം നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വിവാദങ്ങളെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാര്‍ പ്രതിസന്ധിയിലായിരിക്കുന്ന നിലവിലെ സാഹചര്യത്തില്‍ രാഷ്ട്രീയ സാധ്യതകള്‍ ഇല്ലാതാക്കരുതെന്നാണ് ബിജെപി കേന്ദ്രനേതൃത്വം സംസ്ഥാനത്തിന് മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.തദ്ദേശ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും അടുത്തിരിക്കെ പരമാവധി വോട്ടുകള്‍ സ്വന്തമാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പാര്‍ട്ടിക്കുള്ളിലെ ഗ്രൂപ്പ് പോര് രൂക്ഷമായത്.
സ്ഥാനങ്ങള്‍ ലഭിച്ചില്ലെന്ന ശോഭാ സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കളുടെ പരസ്യപ്രതികരണമാണ് കേന്ദ്രനേതൃത്വത്തിന് അതൃപ്തിയുണ്ടാക്കിയത്. ദേശീയ നിര്‍വാഹക സമിതി അംഗമായിരിക്കെ കീഴ് വഴക്കം ലംഘിച്ച് സംസ്ഥാന വൈസ് പ്രസിഡന്റാക്കിയതിനെതിരെയാണ് ശോഭാ സുരേന്ദ്രന്‍ രംഗത്ത് വന്നത്. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനെതിരെയായിരുന്നു ശോഭയുടെ ആരോപണം.
ഇതിന് പിന്നാലെ സുരേന്ദ്രനെതിരെ മുതിര്‍ന്ന നേതാവ് പി.എം.വേലായുധനും രംഗത്ത് വന്നു.
Discussion about this post