വയനാട്: വയനാട്ടില്‍ പോലീസും മാവോയിസ്റ്റുകളും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഒരു മാവോയിസ്റ്റ് കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചു. പടിഞ്ഞാറത്തറ ബാണാസുര വനത്തില്‍ വാളമരം കുന്നിലാണ് വെടിവെപ്പുണ്ടായത്.
പടിഞ്ഞാറത്തറ മേഖയില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് സൂചന. വനമേഖലയോട് ചേര്‍ന്ന പ്രദേശത്ത് തണ്ടര്‍ബോള്‍ട്ട് പട്രോളിംഗ് നടത്തുമ്പോള്‍ മാവോയിസ്റ്റുകള്‍ വെടിവെക്കുകയായിരുന്നെന്ന് പോലീസ് പറയുന്നു. പ്രദേശത്ത് ഇരുപതോളം മാവോയിസ്റ്റുകളണ്ടായിരുന്നെന്നാണ് വിവരം. പോലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുകയാണ്.
Discussion about this post