തിരുവനന്തപുരം: സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ ജില്ലാ കോര്‍ഡിനേറ്റര്‍, പ്രോജക്ട് ഫെല്ലോ തസ്തികകളില്‍ താത്ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ കോര്‍ഡിനേറ്റര്‍ തസ്‌കയില്‍ ഒരു ഒഴിവാണുളളത്.
ലൈഫ് സയന്‍സ്/എന്‍വയോണ്‍മെന്റല്‍ സയന്‍സ്/ബയോടെക്നോളജി/മൈക്രോബയോളജി എന്നിവയില്‍ എം.എസ്സിയോ അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് എം.എസ്.ഡബ്ല്യു ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. പി.എച്ച്.ഡിയോ എം.ഫിലോ ഉളളവര്‍ക്ക് മുന്‍ഗണന ലഭിക്കും. പ്രതിമാസ ശമ്പളം 20000 രൂപ.
പരിസ്ഥിതി/ജൈവ വൈവിധ്യ സംരക്ഷണ മേഖലയില്‍ രണ്ട് വര്‍ഷം പ്രവൃത്തി പരിചയം അഭിലഷണീയം. പത്തനംതിട്ട ജില്ലയില്‍ താമസിക്കുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും.
പ്രോജക്ട് ഫെല്ലോ തസ്തികയില്‍ രണ്ട് ഒഴിവുകളാണുളളത്. ബയോളജിക്കല്‍ സയന്‍സ്/ലൈഫ് സയന്‍സ്/എന്‍വയോണ്‍മെന്റ് സയന്‍സ്/ബയോടെക്നോളജി/മൈക്രോബയോളജി എന്നിവയില്‍ ബിരുദമുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സ്. പ്രതിമാസവേതനം 15000 രൂപ.
അപേക്ഷ www.keralabiodiversity.org യിലെ ലിങ്കിലൂടെ നല്‍കാം. അപേക്ഷയൊടൊപ്പം പാന്‍, ആധാര്‍കാര്‍ഡ്, യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന പകര്‍പ്പുകളും നല്‍കണം. നവംബര്‍ നാല് വരെ അപേക്ഷിക്കാം.
Discussion about this post