തിരുവനന്തപുരം: സാഹിത്യ രംഗത്തെ സമഗ്ര സംഭാവനയ്ക്കു സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന 2020ലെ എഴുത്തച്ഛന്‍ പുരസ്‌കാരത്തിന് ചെറുകഥാകൃത്തും നോവലിസ്റ്റുമായ സക്കറിയ അര്‍ഹനായി. അഞ്ചു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. സാംസ്‌കാരിക മന്ത്രി എ.കെ ബാലന്‍ വാര്‍ത്താസമ്മേളനത്തിലാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍ അദ്ധ്യക്ഷനും സച്ചിദാനന്ദന്‍, എം. തോമസ്മാത്യു, ഡോ. കെ.ജി. പൗലോസ്, സാംസ്‌കാരിക വകുപ്പു സെക്രട്ടറി റാണി ജോര്‍ജ്ജ് എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്. പുരസ്‌കാരം സെക്രട്ടേറിയറ്റ് ദര്‍ബാര്‍ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സമ്മാനിക്കും.
Discussion about this post