തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ എം. ശിവശങ്കറിനെ അറസ്റ്റ് ചെയ്തതില്‍ സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഉത്കണ്ഠയില്ലെന്ന് സിപിഐഎം നേതാവ് എം.വി.ഗോവിന്ദന്‍. ഈ വിഷയത്തില്‍ മുഖ്യമന്ത്രി രാജി വയ്ക്കുന്ന പ്രശ്‌നമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
പിണറായി വിജയന് ഈ കേസുമായി ഒരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ സര്‍ക്കാരിന് ഉത്കണഠയില്ല. ഉപ്പുതിന്നവന്‍ ആരാണോ അയാള്‍ വെള്ളം കുടിക്കട്ടേ. വെള്ളം കുടിക്കുന്നതില്‍ സിപിഐഎമ്മിനോ സര്‍ക്കാരിനോ ആക്ഷേപമില്ലെന്നും എം.വി.ഗോവിന്ദന്‍ പ്രതികരിച്ചു.
ഇക്കാര്യത്തില്‍ മുഖ്യമന്ത്രി നേരത്തേ തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്. ഏത് അന്വേഷണവും സ്വാഗതം ചെയ്തതാണ്. തന്റെ ഓഫീസില്‍ വരെ അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി അനുവദിച്ചിരുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
Discussion about this post