കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പിള്‍ സെക്രട്ടറി എം ശിവശങ്കര്‍ മറച്ചുവച്ച വിവരങ്ങള്‍ പുറത്തുവന്നത് ഡിജിറ്റല്‍ തെളിവുകളിലൂടെ. പണമിടപാടിലെ പങ്കിന് തെളിവായത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമായുള്ള വാട്‌സാപ് ചാറ്റുകളാണ്. ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് വേണുഗോപാലിന്റെ മൊഴിയും ശിവശങ്കറിന് എതിരാണ്. ശിവശങ്കറിനെതിരായ മറ്റൊരു ശക്തമായ തെളിവ് സ്വപ്നയ്ക്ക് ലോക്കര്‍ എടുത്തുനല്‍കിയതാണ്. ലോക്കറില്‍ ഒരുകോടി രൂപ കണ്ടെത്തിയിരുന്നു.
ഏഴ് മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലിനുശേഷമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ശിവശങ്കറിനെ അറസ്റ്റുചെയ്തത്.കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരമാണ് ശിവശങ്കര്‍ അറസ്റ്റിലായിട്ടുള്ളത്. 30 ലക്ഷം ഒളിപ്പിക്കാന്‍ സ്വപ്ന സുരേഷിനെ ശിവശങ്കര്‍ സഹായിച്ചുവെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ശിവശങ്കറിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ രാവിലെ ഹൈക്കോടതി തള്ളിയതിന് തൊട്ടുപിന്നാലൊണ് ഇ.ഡി അധികൃതര്‍ തിരുവനന്തപുരത്തെ ആയുര്‍വേദ ആശുപത്രിയിലെത്തി അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് കൊച്ചിയിലെത്തിച്ച് ഏഴ് മണിക്കൂര്‍ ചോദ്യംചെയ്ത ശേഷമാണ് രാത്രി വൈകി അറസ്റ്റ് രേഖപ്പെടുത്തിയത്. കസ്റ്റംസും ബുധനാഴ്ച അദ്ദേഹത്തെ ചോദ്യംചെയ്തിരുന്നു.
Discussion about this post