കോഴിക്കോട്: ആഡംബര വീട് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് നികുതിയിനത്തില്‍ മാത്രം കെ.എം.ഷാജി പിഴയടക്കേണ്ടത് 1,38,000 രൂപ. കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് പിഴയുള്‍പ്പെടെയുള്ള കണക്കുകള്‍ പുതുതായി സമര്‍പ്പിക്കുന്ന രേഖകള്‍ അടിസ്ഥാനമാക്കി നിര്‍ണയിക്കുമെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു.
വീടുപൊളിച്ചു മാറ്റാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് കോര്‍പ്പറേഷന്‍ എംഎല്‍എയുടെ ഭാര്യയ്ക്ക് കഴിഞ്ഞ ദിവസം കൈമാറിയിരുന്നു. 15 ദിവസത്തിനകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. പുതുക്കിയ പ്ലാന്‍ നല്‍കി കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാമെന്നും ഇതുവരെയുള്ള നികുതിയും പിഴയും അടയ്ക്കാന്‍ തയ്യാറാണെന്നും കെ.എം.ഷാജി കോര്‍പ്പറേഷനെ അറിയിച്ചിട്ടുണ്ട്.
Discussion about this post