കൊല്ലം: കൊല്ലം, പത്തനംതിട്ട, കോട്ടയം എന്നീ ജില്ലകളിലെ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. 18 നും 55 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് ജാമ്യ വ്യവസ്ഥയില്‍ ആറ് ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും.
അപേക്ഷാ ഫോം www.kswdc.org വെബ്സൈറ്റില്‍ ലഭിക്കും. ആവശ്യമായ രേഖകളോടെ അപേക്ഷ തിരുവനന്തപുരം മേഖലാ ഓഫീസില്‍ നല്‍കണം. വിലാസം – മേഖല മാനേജര്‍, ടി സി-15/1942(2), ഗണപതി കോവിലിന് സമീപം, വഴുതക്കാട്, തൈക്കാട് പി ഒ, തിരുവനന്തപുരം. വിശദ വിവരങ്ങള്‍ 0471-2328257, 9496015006 എന്നീ നമ്പരുകളില്‍ ലഭിക്കും.
Discussion about this post