തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗം ഇനി എല്‍ഡിഎഫ് ഘടകകക്ഷി. ജോസ് കെ.മാണിയുടെ മുന്നണി പ്രവേശനത്തിന് എല്‍ഡിഎഫ് അംഗീകാരം നല്കി. എല്‍ഡിഎഫിലെ പതിനൊന്നാമത്തെ ഘടകകക്ഷിയാണ് കേരളാ കോണ്‍ഗ്രസ് എം.
യുഡിഎഫ് ഒന്നോ രണ്ടോ പാര്‍ട്ടികളുടെ കൂട്ടമായി മാറിയെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘവന് പറഞ്ഞു. യുഡിഎഫിനെ വലിയ തോതില്‍ ദുര്‍ബലമാക്കുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം കേരളാ കോണ്‍ഗ്രസിന്റെ സീറ്റില്‍ വ്യക്തത വരുത്തണമെന്ന് എന്‍സിപി ആവശ്യപ്പെട്ടു. ഘടകക്ഷിയായ എല്‍ജെഡിയും സീറ്റിന്റെ കാര്യത്തില്‍ വ്യക്തത വേണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. എന്‍സിപിയുടെ സിറ്റിങ് സീറ്റായ പാല വിട്ടുകിട്ടണമെന്നാണ് കേരളാ കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ സീറ്റിന്റെ കാര്യം പിന്നീട് ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
Discussion about this post