കോവിഡ് കാലത്ത് പൊതുമേഖലാ വ്യവസായ സ്ഥാപനമായ കെഎംഎംഎല്ലിലെ ഓക്‌സിജന്‍ മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി വിതരണം തുടങ്ങി. ദിവസവും ആറ് ടണ്‍ ദ്രവീകൃത ഓക്‌സിജനാണ് കെഎംഎംഎല്ലിൽ നിന്നു നല്‍കുക.
കോവിഡ് പശ്ചാത്തലത്തില്‍ ആരോഗ്യ മേഖല നേരിടുന്ന ഓക്‌സിജന്‍ ദൗര്‍ലഭ്യം പരിഹരിക്കാനിത് സഹായകമാകും.
ആദ്യ ദിനം 30 ടണ്‍ ഓക്‌സിജനാണ് നല്‍കിയത്. ആരോഗ്യ മേഖലയിലെ ഉപയോഗത്തിനായി ഓക്‌സിജന്‍ നല്‍കാന്‍ ലൈസന്‍സുള്ളത് കൊച്ചിയിലെ മനോരമ ഓക്‌സിജന്‍, കോഴിക്കോട്ടെ ഗോവിന്ദ് ഓക്‌സിജന്‍ എന്നീ കമ്പനികള്‍ക്കായിരുന്നു.
പുതിയ പ്ലാന്റ് പ്രവര്‍ത്തനമാരംഭിച്ചതോടെ 12 കോടിരൂപയോളം നേട്ടമുണ്ടാക്കാൻ കെഎംഎംഎല്ലിനാകും. 63 ടണ്‍ വാതക ഓക്‌സിജനാണ് കെഎംഎംഎല്ലിന് ആവശ്യമുള്ളത്. ഇതിന് പുറമെ പരമാവധി ഏഴ് ടണ്‍ ദ്രവീകൃത ഓക്‌സിജന്‍ നിര്‍മിക്കാന്‍ പുതിയ ഓക്‌സിജന്‍ പ്ലാന്റിന് കഴിയുമെന്നതാണ് മേന്മ.
Discussion about this post