തിരുവനന്തപുരം: ജോസ് കെ.മാണിയുടെ എല്‍ഡിഎഫ് പ്രവേശന വിഷയത്തില്‍ എല്‍ഡിഎഫിന്റെ പൊതുനിലപാടിനൊപ്പം നില്‍ക്കാന്‍ സിപിഐ എക്‌സിക്യൂട്ടിവ് തീരുമാനം. കേരള കോണ്‍ഗ്രസ് രാഷ്ട്രീയ നിലപാടില്‍ മാറ്റംവരുത്തിയെന്ന് സിപിഐ എക്‌സിക്യുട്ടീവ് വിലയിരുത്തി.
ജോസ് കെ മാണിയെ അതിവേഗം എല്‍ഡിഎഫിലേക്ക് എടുക്കേണ്ടതില്ലെന്നും തദ്ദേശതെരഞ്ഞെടുപ്പില്‍ സഹകരിപ്പിച്ച ശേഷം അവരുടെ ജനസ്വാധീനം കൂടി പരിശോധിച്ച് മുന്നണി പ്രവേശനം അനുവദിക്കണമെന്നുമുള്ള അഭിപ്രായം സിപിഐ നേതൃത്വത്തില്‍ ഒരു വിഭാഗത്തിനുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ചേര്‍ന്ന സിപിഐ എക്‌സിക്യൂട്ടീവില്‍ ജോസ് വിഭാഗത്തിന്റെ വരവിനെ എതിര്‍ക്കേണ്ടെന്ന അഭിപ്രായമാണ് ഉയര്‍ന്നു വന്നത്. അടുത്ത എല്‍ഡിഎഫ് യോഗം ജോസ് കെ മാണിയുടെ മുന്നണി പ്രവേശനം ചര്‍ച്ച ചെയ്യുമ്പോള്‍ എതിര്‍ക്കേണ്ടതില്ലെന്നും ഇക്കാര്യത്തില്‍ എല്‍ഡിഎഫിന്റെ പൊതുനിലപാടിനൊപ്പം നില്‍ക്കാനും സിപിഐ തീരുമാനിച്ചു.ജോസിന്റെ വരവ് മുന്നണിയെ ശക്തിപ്പെടുത്തുമെന്നാണ് പാര്‍ട്ടിയിലെ പുതിയ പൊതുവികാരം.
Discussion about this post