കൊച്ചി: ട്രാന്‍സ്‌ജെന്‍ഡര്‍ സജ്‌ന ഷാജി ആത്മഹത്യക്ക് ശ്രമിച്ചു. അമിതമായ അളവില്‍ ഗുളിക കഴിച്ച സജ്നയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഐസിയുവില്‍ നിരീക്ഷണത്തിലാണ് സജ്നയിപ്പോള്‍. ഗുരുതരാവസ്ഥയില്‍ അല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. സോഷ്യല്‍മീഡിയയില്‍ ഇവര്‍ക്കെതിരെ ഉയര്‍ന്ന വിവാദമാണ് ആത്മഹത്യാശ്രമത്തിന് കാരണമെന്നാണ് വിവരം.
വഴിയരികില്‍ ബിരിയാണി വിറ്റിരുന്ന സജ്‌നയുടെ കച്ചവടം തടസപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചതായി സജ്‌ന കരഞ്ഞു പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് വലിയ പിന്തുണയാണ് ഇവര്‍ക്ക് ലഭിച്ചത്. എന്നാല്‍ സജ്‌ന തട്ടിപ്പ് നടത്തിയതായിരുന്നു എന്ന് കഴിഞ്ഞ ദിവസം ആരോപണം ഉയര്‍ന്നു. ഒപ്പമുള്ള ആളിനോട് സജ്ന സംസാരിക്കുന്ന ശബ്ദസന്ദേശവും പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് സജ്‌നയുടെ ആത്മഹത്യാശ്രമം.
Discussion about this post