സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം വികസിപ്പിക്കുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസിയില്‍ സമ്പൂര്‍ണ കമ്പ്യൂട്ടറൈസേഷന് തുടക്കമായി. ഗതാഗത വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. 16.98 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചിരിക്കുന്നത്.
ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ സിഡാക്കുമായി ചേര്‍ന്ന് വെഹിക്കിള്‍ ട്രാക്കിംഗ് സിസ്റ്റം നടപ്പിലാക്കാനുള്ള കരാറിലേര്‍പ്പെട്ടു കഴിഞ്ഞതായും മന്ത്രി പറഞ്ഞു.
അത്യാധുനിക സൗകര്യങ്ങളുള്ള ഇലക്ട്രോണിക് ടിക്കറ്റ് മിഷനുകള്‍ വാങ്ങുന്നതിനായു ടെന്റര്‍ നടപടികളും ആരംഭിച്ചിട്ടുണ്ട്. കൂടാതെ യാത്രാക്കാര്‍ക്ക് സൗകര്യപ്രദമായി ടിക്കറ്റുകള്‍ ലഭ്യമാക്കുന്നതിനൊപ്പം പേയ്‌മെന്റുകള്‍ നടത്തുന്നതിനും,വിവിധ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുള്ള സ്മാര്‍ട്ട് കാര്‍ഡുകളും കെഎസ്ആര്‍ടിസി അവതരിപ്പിക്കുന്നുണ്ട്.
Discussion about this post