കൊച്ചി : ഡിസ്കൗണ്ടുകളും വമ്പൻ ഓഫറുകളുമായി ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നാളെ തുടങ്ങുന്നു. ആമസോൺ പ്രൈമിൽ അംഗത്വമുള്ളവർക്ക് ഇന്ന് മുതൽ ഫെസ്റ്റിവലിൽ പങ്കെടുക്കാനാകും. മുൻനിര ബ്രാൻഡുകളുടെ അടക്കം 900 പുതിയ ഉൽപ്പന്നങ്ങളും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ അവതരിപ്പിക്കുന്നുണ്ട്.
ലാപ്ടോപ്പ്, ടാബ്‌ലറ്റ്,ഫർണിച്ചർ, ഹെഡ്‍ഫോൺ , എയർപ്യുരിഫയർ, ടിവി, വാഷിങ് മെഷീൻ,ഡിഷ് വാഷർ,ഫാഷൻ,ബ്യൂട്ടി ഉൽപ്പന്നങ്ങൾ തുടങ്ങിയവയ്‌ക്കെല്ലാം ഓഫറുകളുണ്ട്.
ഉപഭോക്താക്കളിലേക്ക് വൈവിധ്യമാർന്ന ഉല്പന്നങ്ങൾ എത്തിക്കാനായി ലോക്കൽ ഷോപ്‌സ്, ആമസോൺ ലോഞ്ച് പാഡ്, ആമസോൺ സഹേലി, ആമസോൺ കരിഗർ തുടങ്ങിയ പദ്ധതികളിലുൾപ്പെടുത്തി ഒട്ടേറെ ചെറുകിട സംരംഭകരെയും സജ്ജ രാക്കിയിട്ടുണ്ട്.
സാംസങ്, വൺപ്ലസ്, ആപ്പിൾ, ഒപ്പോ,വിവോ തുടങ്ങിയ ബ്രാൻഡുകളുടെ സ്മാർട്ട് ഫോണുകൾക്ക് 40 ശതമാനം വരെ വിലക്കിഴിവാണ് വാഗ്ദാനം ചെയ്യുന്നത്.എച്ച്.ഡി.എഫ്.സി. ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് മുഖേന പർച്ചേസ് ചെയ്യുമ്പോൾ 10 ശതമാനം ഇൻസ്റ്റന്റ് ഡിസ്കൗണ്ടും നോ-കോസ്റ്റ് ഇ.എം.ഐ സൗകര്യവും ലഭ്യമാകും. കൂടാതെ ആമസോൺ പേ യുപിഐ ഉപയോഗിച്ച് പണം അടച്ചാൽ 500 രൂപ മൂല്യമുള്ള ഷോപ്പിങ് റിവാർഡുകൾ നേടുന്നതിന് ഒപ്പം ആമസോൺ ഗിഫ്റ്റ് കാർഡുകൾ അയയ്ക്കാനുമുള്ള സൗകര്യമുണ്ട്.
ഇംഗ്ലീഷ്, ഹിന്ദി,തമിഴ്,തെലുങ്ക്, മലയാളം,കന്നട എന്നീ ഭാഷകൾ ഉപയോഗിച്ചു ഷോപ്പിങ് നടത്താവുന്നതാണ്. ഫെസ്റിവലില്ന്റെ ഭാഗമായി ഒരു ലക്ഷത്തോളം താൽക്കാലിക തൊഴിലവസരങ്ങളാണ് സൃഷ്ടിക്കപ്പെടുക.
Discussion about this post