കോട്ടയം: ഇടതുമുന്നണി പ്രവേശനം ഉടനെന്ന് ജോസ്.കെ.മാണി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് പ്രതികരണം. തര്‍ക്കങ്ങളില്ല, ഭാവിപരിപാടികള്‍ മുന്നണിയുമായി ആലോചിച്ച ശേഷമാകും. കേരള കോണ്‍ഗ്രസിനോടുള്ള സിപിഐയുടെ എതിര്‍പ്പ് അടഞ്ഞ അധ്യായമാണ്. സിപിഐഎം നേതാക്കളെയും കാണുന്നുണ്ടെന്നും ജോസ് കെ.മാണി പറഞ്ഞു. കാനത്തെ കണ്ട ശേഷം ജോസ് കെ മാണി എകെജി സെന്ററിലേക്കാണ് പോയത്. അവിടെ മുഖ്യമന്ത്രി അടക്കം എല്ലാ നേതാക്കളെയും നേരിട്ട് കാണും.
കാനം മുന്നണിയിലേക്ക് സ്വാഗതം ചെയ്‌തോ എന്ന ചോദ്യത്തിന് ”അതെല്ലാം ഇന്നലെത്തന്നെ പറഞ്ഞതാണല്ലോ അദ്ദേഹം. കാനം നേരത്തെ പറഞ്ഞ വിമര്‍ശനങ്ങള്‍ യുഡിഎഫില്‍ ഉണ്ടായിരുന്നപ്പോളാണ്”, എന്നായിരുന്നു ജോസിന്റെ മറുപടി.
ആദ്യം സിപിഐഎം നേതാക്കളെ ജോസ് കെ മാണി കണ്ടിരുന്നു. നിലവില്‍ സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം നടത്തുകയാണ്. നാളെ എല്‍ഡിഎഫ് യോഗം വിളിക്കാനാണ് സാധ്യത. ഇതില്‍ ചര്‍ച്ച ചെയ്ത് എത്രയും പെട്ടെന്ന് ജോസ് കെ മാണിയെ മുന്നണിയിലെത്തിക്കാനാണ് എല്‍ഡിഎഫ് ശ്രമിക്കുന്നത്.
Discussion about this post