കൊച്ചി: ഷൂട്ടിംഗിനിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന നടന്‍ ടൊവിനോ തോമസ് ആശുപത്രി വിട്ടു. ആറ് ദിവസത്തോളമായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ടൊവിനോ. രോഗ്യസ്ഥിതിയെക്കുറിച്ച് അന്വേഷിച്ച ആരാധകരുള്‍പ്പെടെ എല്ലാവര്‍ക്കും ടൊവിനോ നന്ദി പറഞ്ഞു.
കള എന്ന സിനിമയിലെ സംഘട്ടനം ചിത്രീകരിക്കുന്നതിനിടെയാണ് ടൊവിനോയ്ക്ക് പരിക്കേറ്റത്. ഈ മാസം ഏഴാം തീയതിയായിരുന്നു സംഭവം. സംഘട്ടനരംഗങ്ങളുടെ ചിത്രീകരണത്തിനിടെ വയറിന് ചവിട്ടേറ്റതാണ് പരിക്കിന് കാരണമായത്. ആദ്യ രണ്ട് ദിവസം ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലായിരുന്നു ടൊവിനോ.
Discussion about this post