ലൈഫ് മിഷൻ കേസിന്റെ വാദം ഇന്ന് ഹൈക്കോടതിയിൽ പൂർത്തിയായി. വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് കോടതിയിൽ സിബിഐ വാദിച്ചിരിക്കുന്നത്.
എം ശിവശങ്കർ, സ്വർണക്കടത്ത് പ്രതികൾ, യൂണിടാക് എന്നിവർ ചേർന്ന് ലൈഫ് മിഷനെ അട്ടിമറിച്ചതായും പറയുന്നുണ്ട്. ഇതിന്റെ പിന്നിലെ ഗൂഢാലോചന പുറത്തു കൊണ്ടുവരുമെന്നും സിബിഐ കോടതിയിൽ പറഞ്ഞു. കേസ് വിധി പറയാനായി മാറ്റിയിരിക്കുകയാണ് കോടതി.
സീൽഡ് കവറിൽ സിബിഐ കേസ് ഡയറി ഹാജരാക്കിയിരുന്നു. എഫ്സിആർഎ നിലനിൽക്കില്ല എന്ന സർക്കാർ വാദത്തെയും സിബിഐ എതിർത്തു. ലൈഫ് മിഷൻ ഉദ്യോഗസ്ഥർ ഒരു പക്ഷേ സാക്ഷികളായേക്കാമെന്നും സിബിഐ പറഞ്ഞിട്ടുണ്ട്.
അതിനായി അന്വേഷണം നടക്കേണ്ടതുണ്ട്. അന്വേഷണത്തിൽ ലൈഫ് മിഷൻ ഉദ്യോഗസ്ഥരുടെ പങ്ക് തെളിഞ്ഞാൽ അവർ പ്രതികളാകും. യുവി ജോസിനെ കുറ്റക്കാരനായി ഇതുവരെ ആരോപിക്കുന്നില്ല എന്നതും ശ്രദ്ധേയം.സിബിഐ എന്നാൽ സെൻട്രൽ ബ്യൂറോ ഓഫ് ഇഡിയറ്റ്സ് എന്നല്ല അർത്ഥമെന്ന് സിബിഐ കോടതിയിൽ പറഞ്ഞു.
അഴിമതി നിരോധന നിയമ പ്രകാരമാണ് കേസ് അന്വേഷിക്കേണ്ടതെന്നാണ് സർക്കാർ കോടതിയിൽ വാദിച്ചത്. ലൈഫ് മിഷൻ ഇടപാടിൽ ബന്ധമില്ലെന്നും ഭൂമി നൽകുക മാത്രമാണ് ചെയ്തതെന്നും സർക്കാർ കൂട്ടി ചേർത്തു. യൂണീടാകിന് നേരിട്ടാണ് റെഡ്ക്രസന്റ് പണം നൽകിയതെന്നും സർക്കാരിനതിൽ പങ്കുണ്ടെന്നത് രാഷ്ട്രീയ ആരോപണങ്ങൾ മാത്രമാണെന്നും സർക്കാർ വാദിച്ചു. പ്രളയ ബാധിതർക്കുള്ള ഭവന പദ്ധതിയിൽ സാമ്പത്തിക സഹായമൊരുക്കുക എന്ന നിലയിലാണ് റെഡ്ക്രസന്റുമായി ധാരണയുണ്ടാക്കിയതെന്നും സർക്കാർ പറഞ്ഞു.
Discussion about this post