തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ചൈല്‍ഡ് ഡെവലപ്മെന്റ് സെന്ററിലെ ക്ലിനിക്കില്‍ ഒക്യുപേഷണല്‍ തെറാപിസ്റ്റിന്റെ താത്കാലിക (ഒരു വര്‍ഷത്തെ) ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്രതിമാസ വേതനം 30,385 രൂപ. ഒക്യുപേഷണല്‍ തെറാപിയിലുള്ള ബാച്ചിലേഴ്സ് ബിരുദമാണ് യോഗ്യത. ഒക്യുപേഷണല്‍ തെറാപിയിലുള്ള ബിരുദാനന്തര ബിരുദം അഭിലഷണീയ യോഗ്യതയാണ്.
സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ബയോഡേറ്റ എന്നിവയുള്‍പ്പെടെയുള്ള അപേക്ഷ 17ന് വൈകീട്ട് മൂന്നിന് മുമ്പ് സി.ഡി.സിയില്‍ ലഭ്യമാക്കണം. വിശദവിവരങ്ങള്‍ക്ക് www.cdckerala.org സന്ദര്‍ശിക്കുക. ഫോണ്‍: 0471-2553540.
Discussion about this post