തിരുവനന്തപുരം: ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാന്‍ ഇനി മുതല്‍ സൗകര്യമുണ്ടാകും. ഈ മാസം 10 മുതലാണ് ഈ ക്രമീകരണം നടപ്പാക്കുക. ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലും ട്രെയിന്‍ പുറപ്പെടുന്നതിന് അര മണിക്കൂര്‍ മുമ്പ് വരെ ടിക്കറ്റ് ലഭിക്കും.
നിര്‍ത്തിവെച്ചിരുന്ന ട്രെയിനുകള്‍ പ്രത്യേക സര്‍വീസുകളായി പുനഃരാരംഭിച്ചപ്പോള്‍ രണ്ട് മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ നിര്‍ത്തിയിരുന്നു. കൂടുതല്‍ ട്രെയിനുകള്‍ അനുവദിച്ച സാഹചര്യത്തിലാണ് നിയന്ത്രണത്തില്‍ ഇളവ് വരുത്തുന്നത്.
ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുമ്പ് മാത്രമേ രണ്ടാം റിസര്‍വേഷന്‍ ചാര്‍ട്ട് ഇനി തയ്യാറാക്കൂ. അതുവരെ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും.
Discussion about this post