കൊല്ലം: കൊല്ലം ജില്ലയില്‍ കോവിഡ് നിയന്ത്രണ നിരീക്ഷണം, പ്രതിരോധ പ്രവര്‍ത്തനം എന്നിവ ഊര്‍ജ്ജിതമാക്കാന്‍ 78 ഹയര്‍ സെക്കന്ററി അധ്യാപകരെ സെക്ടര്‍ ഓഫീസര്‍മാരായി നിയമിച്ചു. കൊല്ലം കോര്‍പ്പറേഷനില്‍ നാലും മുനിസിപ്പാലിറ്റികളില്‍ രണ്ടു വീതവും അധ്യാപകര്‍ക്കാണ് ചുമതല. 68 ഗ്രാമപഞ്ചായത്തുകളില്‍ ഓരോ അധ്യാപകര്‍ക്കും ചുമതലയുണ്ട്.
സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് കോവിഡ് പ്രതിരോധ മാര്‍ഗങ്ങളായ ബ്രേക്ക് ദി ചെയിന്‍, സാമൂഹ്യ അകലം പാലിക്കല്‍, കണ്ടെയിന്മെന്റ് സോണ്‍ പ്രവര്‍ത്തനം, മാസ്ക് ധരിക്കല്‍ തുടങ്ങിയവ നിരീക്ഷിച്ച് ഉറപ്പാക്കുന്നതിന് നേരത്തെ നിയമിതരായ പോലീസ്-തദേശ സ്ഥാപന-ആരോഗ്യ വകുപ്പ് ജീവനക്കാരുമായി സഹകരിച്ച് പ്രവര്‍ത്തിക്കണം. പൊതു ഇടങ്ങളിലും കടകളിലും ചടങ്ങുകളിലും സന്ദര്‍ശനം, പരിശോധന എന്നിവ നടത്തി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് ഉറപ്പ് വരുത്തണം. മറ്റ് വകുപ്പ് ജീവനക്കാര്‍ ആവശ്യമായ സഹകരണം ഇക്കാര്യത്തില്‍ സെക്ടര്‍ ഓഫീസര്‍മാര്‍ക്ക് നല്‍കേണ്ടതുണ്ട്. കൂടാതെ സി സി ജി പ്രവര്‍ത്തനങ്ങളുടെ ചുമതലയും നല്‍കിയിട്ടുണ്ട്. ഇന്‍സിഡന്റ് കമാണ്ടര്‍മാരായ തഹസീല്‍ദാര്‍മാര്‍ താലൂക്ക് തലങ്ങളില്‍ സെക്ടര്‍ ഓഫീസര്‍മാരുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കും.
ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കളക്ടര്‍ക്ക് സെക്ടര്‍ ഓഫീസര്‍മാര്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാമെന്നും ആഭ്യന്തര വകുപ്പ് ഉത്തരവ് ഇറങ്ങുന്ന മുറയ്ക്ക് ഇവര്‍ക്ക് സെക്ടര്‍ മജിസ്ട്രേറ്റിന്റെ ചുമതല നല്‍കുമെന്നും കളക്ടറുടെ ഉത്തരവില്‍ പറയുന്നു.
Discussion about this post