തൃശ്ശൂര്‍: തൃശ്ശൂര്‍ ചിറ്റിലങ്ങാട് സിപിഐഎം ബ്രാഞ്ച് സെക്രട്ടറിയെ കുത്തികൊലപ്പെടുത്തി. പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറിയായ പി.യു.സനൂപ്(26) ആണ് കൊല്ലപ്പെട്ടത്. സുഹൃത്തുക്കളായ അഞ്ഞൂര്‍ സിഐടിയു തൊഴിലാളി ജിതിന്‍, പുതുശ്ശേരി സ്വദേശിയായ സിപിഐഎം പ്രവര്‍ത്തകന്‍ വിപിന്‍ എന്നിവര്‍ക്ക് വെട്ടേറ്റു.
രാത്രി 11.30 ഓടെ ചിറ്റിലക്കാട് ആയിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിലേക്ക് പോയതായിരുന്നു മരിച്ച സനൂപും സുഹൃത്തുക്കളും. ഇവിടെയുണ്ടായിരുന്ന ഒരു സംഘം ഇവരുമായി വാക്കേറ്റുമുണ്ടാവുകയും,ആയുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകയുമായിരുന്നു.
ബി ജെ പി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് സിപിഐഎം പ്രാദേശിക നേതാക്കള്‍ ആരോപിച്ചു. പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ച വാഹനം കുന്നംകുളത്തുവെച്ച് കണ്ടെടുത്തിട്ടുണ്ട്.
Discussion about this post