തിരുവനന്തപുരം: കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് സമരത്തിനിറങ്ങുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസന്‍. ഈ മാസം 12-ന് നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ സമരം നടത്താനും തീരുമാനമായി. സര്‍ക്കാരിനെതിരായ സമരത്തില്‍ നിന്ന് യുഡിഎഫ് ഒളിച്ചോടിയിട്ടില്ലെന്നും ഹസന്‍ പറഞ്ഞു.
സമരം നടത്തുമ്പോള്‍ ആള്‍ക്കൂട്ടവും പ്രകടനവും ഉണ്ടാകില്ല. അഞ്ച് പേര്‍ വീതം സമരത്തില്‍ പങ്കെടുക്കുമെന്നും യുഡിഎഫ് കണ്‍വീനര്‍ മാധ്യമങ്ങളെ അറിയിച്ചു.
കോവിഡ് പരത്തുന്നത് സമരക്കാരാണെന്ന് സര്‍ക്കാരും സിപിഐഎമ്മും പ്രചാരണം ആരംഭിച്ചതിന് പിന്നാലെ സമരത്തില്‍ നിന്ന് യുഡിഎഫ് പിന്‍വലിഞ്ഞിരുന്നു. യുഡിഎഫ് സമരം അവസാനിപ്പിച്ചതിനെതിരെ കെ.മുരളീധരന്‍ അടക്കമുള്ള നേതാക്കള്‍ പരസ്യപ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം മാറ്റിയതെന്നാണ് സൂചന.
Discussion about this post