തിരുവനന്തപുരം: കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് നല്‍കിയത് അജ്ഞാതന്റെ മൃതദേഹം. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ നിന്നാണ് മൃതദേഹം മാറി നല്‍കിയത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരമാണ് അജ്ഞാതന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയത്.
ആശുപത്രി അധികൃതര്‍ തന്നെയാണ് മൃതദേഹം മാറി നല്‍കിയ കാര്യം തിരിച്ചറിഞ്ഞത്. എന്നാല്‍, അപ്പോഴേക്കും ദേവരാജന്റെ ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചിരുന്നു. സംഭവത്തെ കുറിച്ച് ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Discussion about this post