കൊല്ലം: കൊല്ലം ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷം. കൂടുതല്‍ അപകടകരമായ സാഹചര്യത്തിലേക്ക് നീങ്ങിയതോടെ അല്പം കൂടി നിയന്ത്രണങ്ങള്‍ ആവശ്യമെന്നു ബോധ്യപ്പെട്ടത്തിന്റെ അടിസ്ഥാനത്തില്‍ CrPC 144 പ്രകാരം നിരോധന ഉത്തരവ് പുറപ്പെടുവിച്ചതായി ജില്ലാ കളക്ടര്‍ അറിയിച്ചു.
1. പൊതുഇടങ്ങളില്‍ 5 പേരില്‍ കൂടുതല്‍ സംഘം ചേരാന്‍ പാടില്ല.
2. വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പടെയുള്ള പൊതു ഇടങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലനത്തില്‍ വീഴ്ചയുണ്ടായാല്‍ ഉത്തരവാദിത്വപ്പെട്ടവര്‍ക്കെതിരെ ഉറപ്പായും നടപടി.
3. എല്ലാ ദിവസവും പൊതുഇടങ്ങള്‍ യഥാസമയം അണുവിമുക്തമാക്കണമെന്ന് തദ്ദേശ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
4. വിവാഹങ്ങളില്‍ പരമാവധി 50 പേര്‍, മരണാനന്തര ചടങ്ങില്‍ 20 പേര്‍, സര്‍ക്കാര്‍ ഉള്‍പ്പടെ നേരത്തെ അറിയിക്കപ്പെട്ട അനുമതി വാങ്ങിയ പരിപാടികളില്‍ 20 പേര്‍, മതപരമായ ചടങ്ങുകള്‍ക്കും പ്രാര്‍ഥനകള്‍ക്കും 20 പേര്‍ മാത്രം.
5. കണ്ടൈന്‍മെന്റ് പ്രദേശങ്ങളിലെ അധിക കര്‍ശന നിയന്ത്രണങ്ങള്‍ തുടരും.
6. പരീക്ഷകള്‍ക്കും മറ്റും തടസ്സമില്ല.
7. പൊതു ഗതാഗതം, വിപണികള്‍, ഓഫീസുകള്‍, ബസ് സ്റ്റാന്റുകള്‍, ഹോസ്പിറ്റല്‍, തൊഴില്‍ ഇടങ്ങള്‍, വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ എന്നിവക്കും തടസ്സമില്ല, എന്ാല്‍ കര്‍ശന കോവിഡ് നിയന്ത്രണ-പ്രോട്ടോകോള്‍ നടപടികള്‍ സ്വീകരിക്കണം. അല്ലാത്ത പക്ഷം നടത്തിപ്പുകാര്‍/ഉടമകള്‍/മാനേജര്‍മാര്‍/ഓഫീസ് തലവന്മാര്‍ക്കെതിരെ ഉള്‍പ്പടെ നിയമ നടപടികള്‍ ഉണ്ടാവും.
8. കളക്ടര്‍, ജില്ലാ പോലീസ് മേധാവികള്‍, ഉള്‍പ്പടെ രൂപീകരിച്ച പ്രത്യേക ഉന്നത തല ജില്ലാ സ്‌ക്വാഡുകള്‍ നിരന്തരം പരിശോധനകള്‍ നടത്തും.
Discussion about this post