തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ സമയത്ത് ആള്‍ക്കൂട്ട സമരങ്ങള്‍ പാടില്ലെന്ന സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ച കെ മുരളീധരന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്റെ മറുപടി. കെ മുരളീധരന്റെ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും ആള്‍ക്കൂട്ട സമരങ്ങള്‍ വേണ്ടെന്ന് എല്ലാവരും ചേര്‍ന്ന് എടുത്ത തീരുമാനം ആണെന്നും എംഎം ഹസ്സന്‍ പറഞ്ഞു. അടിയന്തര കാര്യങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും ചേര്‍ന്ന് തീരുമാനിക്കുമെന്നും ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.
കണ്ടെയിന്‍മെന്റ് അല്ലാത്തയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അവകാശം സര്‍ക്കാരിനില്ലെന്നും ചിലപ്പോള്‍ ലംഘിക്കേണ്ടി വരുമെന്നുമായിരുന്നു കെ.മുരളീധരന്‍ എം.പി പറഞ്ഞത്. കോവിഡ് രാജ്യത്ത് എല്ലായിടത്തുമുണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ സര്‍ക്കാരിനെതിരായി ഉയര്‍ന്ന് വരുന്ന സമരത്തെ ഇല്ലാതാക്കുന്നതിനുള്ള വഴി ആയിട്ടാണ് 144 പ്രഖ്യാപിച്ചതെന്നും മുരളീധരന്‍ ആരോപിച്ചിരുന്നു.
Discussion about this post