ന്യൂഡല്‍ഹി: സംവിധായകന്‍ വിനയന്റെ വിലക്ക് നീക്കിയ ഉത്തരവിന് എതിരെ ഫെഫ്ക നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഫെഫ്കയ്ക്ക് പുറമെ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയന്‍, ഫെഫ്ക പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്‌സ് യൂണിയന്‍ എന്നീ സംഘടനകളാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. പിഴത്തുക കുറയ്ക്കില്ലെന്നും സുപ്രീംകോടതി അറിയിച്ചു.
വിലക്ക് നീക്കി ഫെഫ്കയ്ക്ക് പിഴ ചുമത്തിയ നാഷണല്‍ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണല്‍ വിധിയെ ചോദ്യം ചെയ്താണ് സംഘടനകള്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. വിനയന്റെ പരാതിയില്‍ 2017 മാര്‍ച്ചില്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് അമ്മയ്ക്ക് 4 ലക്ഷം രൂപയും ഫെഫ്കയ്ക്ക് 81,000 രൂപയും കമ്മീഷന്‍ പിഴ ചുമത്തിയത്.
2008- ലാണ് അമ്മ സംഘടനയും,ഫെഫ്കയും വിവിധ പ്രശ്‌നങ്ങളെ തുടര്‍ന്ന് വിനയനെ പുറത്താക്കുന്നത്.
Discussion about this post