കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ മാനേജരായിരുന്ന വിഷ്ണു സോമസുന്ദരത്തിന്റെയും കലാഭവന്‍ സോബിയുടെയും നുണ പരിശോധന ഇന്ന് നടത്തും. നുണപരിശോധനയ്ക്കായി വിഷ്ണു സോമസുന്ദരം കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരായിട്ടുണ്ട്. കൊച്ചിയിലെ സിബിഐ ഓഫീസില്‍ വെച്ചാണ് ഇന്ന് ഇരുവരുടെയും മൊഴി രേഖപ്പെടുത്തുക.
ബാല ഭാസ്‌കറിന്റെ മാനേജറും സുഹൃത്തുമായിരുന്ന പ്രകാശന്‍ തമ്പി, ഡ്രൈവറായിരുന്ന അര്‍ജുന്‍ എന്നിവരുടെ നുണപരിശോധന ഇന്നലെ നടന്നിരുന്നു. ബാലഭാസ്‌കറിന്റേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമുളള ബന്ധുക്കളുടെ പരാതിയിലാണ് സിബിഐ അന്വേഷണം.
Discussion about this post