ചെന്നൈ: ഗായകന്‍ എസ്പി ബാലസുബ്രഹ്‌മണ്യത്തിന്റെ ആരോഗ്യസ്ഥിതി അതീവ ഗുരുതരമായി. കോവിഡ് മുക്തനായെങ്കിലും പ്രമേഹ സംബന്ധമായ പ്രശ്‌നങ്ങള്‍ കൂടി അലട്ടുന്നതാണ് നില വഷളാക്കിയത്. ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനം യന്ത്രസഹായത്തിലാണ്.
എസ്പിബിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് അറിയിച്ച് ചെന്നൈയിലെ എംജിഎം ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തുവിട്ടിരുന്നു. കോവിഡ് ബാധിച്ച് ഓഗസ്റ്റ് അഞ്ചിനാണ് എസ്പിബിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സെപ്തംബര്‍ ഏഴിന് കോവിഡ് മുക്തനായെന്ന് വാര്‍ത്ത വന്നിരുന്നു. ആരോഗ്യം മെച്ചപ്പെട്ടെന്ന് കാണിച്ച് എസ്പിബി തന്നെ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരോഗ്യനില വീണ്ടും ഗുരുതരമായിരിക്കുകയാണ്.
Discussion about this post