കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ എന്‍.ഐ.എ. വീണ്ടും ചോദ്യം ചെയ്യുന്നു. കൊച്ചിയിലെ എന്‍.ഐ.എ. ആസ്ഥാനത്ത് വെച്ചാണ് ചോദ്യം ചെയ്യുന്നത്. രാവിലെയാണ് ചോദ്യം ചെയ്യലിനായി ശിവശങ്കര്‍ എന്‍ഐഎ ഓഫീസിലെത്തിയത്.
വീണ്ടെടുത്ത ഡിജിറ്റല്‍ തെളിവുകളുടെ അടിസ്ഥാനത്തിലാണ് എന്‍ഐഎ ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യുന്നത്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെയും ശിവശങ്കറിനെയും ഒരുമിച്ച് ചോദ്യം ചെയ്യുമെന്നാണ് സൂചന.
ലാപ്‌ടോപ്പും മൊബൈല്‍ ഫോണുകളും അടക്കമുള്ള ഡിജിറ്റല്‍ ഉപകരണങ്ങളില്‍ നിന്നായി രണ്ടായിരം ജിബിയോളം ഡാറ്റ എന്‍ഐഎ സംഘം വീണ്ടെടുത്തിരുന്നു. പല നിര്‍ണായക വിവരങ്ങളും ഇതിലുണ്ടെന്നാണ് സൂചന.
Discussion about this post