കോട്ടയം: എല്‍ഡിഎഫില്‍ ചേരാനുള്ള കേരള കോണ്‍ഗ്രസ് എം തീരുമാനം ആത്മഹത്യാപരമെന്ന് കേരളാ കോണ്‍ഗ്രസ് എം നേതാവും മുന്‍ എംഎല്‍എയുമായ ജോസഫ് എം.പുതുശ്ശേരി. ഇതില്‍ പ്രതിഷേധിച്ച് ജോസഫ് എം.പുതുശേരി പാര്‍ട്ടി വിടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
എല്‍ഡിഎഫിലേക്ക് പോകാനുള്ള വിമുഖത അറിയിച്ചിട്ടുണ്ട്. എന്നാല്‍ യുഡിഎഫിലേക്ക് തിരിച്ചെത്തുമോയെന്ന കാര്യത്തില്‍ അദ്ദേഹം മറുപടി നല്‍കിയിട്ടില്ല. ഭാവി കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Discussion about this post