തിരുവനന്തപുരം: സെക്രട്ടേറിയറ്റ് തീപിടിത്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടിക്കൊരുങ്ങി സര്‍ക്കാര്‍. നയതന്ത്ര രേഖകള്‍ കത്തിയെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കാനാണ് തീരുമാനം.മാധ്യമങ്ങള്‍ അപകീര്‍ത്തികരമായ വാര്‍ത്ത നല്‍കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. നിയമനടപടി സ്വീകരിക്കും.
മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ചീഫ് സെക്രട്ടറി തീയിട്ടുവെന്ന് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെ പരാതി നല്‍കാനാണ് മന്ത്രിസഭാ യോഗത്തില്‍ ധാരണയായത്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.
Discussion about this post