തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഡോക്ടര്‍ മരിച്ചു. തിരുവനന്തപുരം അട്ടക്കുളങ്ങര കെബിഎം ക്ലിനിക്ക് നടത്തിയിരുന്ന ഡോ എംഎസ് ആബ്ദീനാണ് മരിച്ചത്. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിക്കുന്ന ആദ്യ ഡോക്ടറാണ് ആബ്ദീന്‍.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ആബ്ദീന് കോവിഡ് സ്ഥിരീകരിച്ചത്. അതിന് മുമ്പ് ശനിയാഴ്ച വരെ അദ്ദേഹം രോഗികളെ ചികിത്സിച്ചിരുന്നതാണ്. രോഗം കൂടി വെന്റിലേറ്ററിലായിരുന്നു. ന്യൂമോണിയയുണ്ടായിരുന്നെന്നാണ് വിവരം. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്.
Discussion about this post