ഇടുക്കി: പാലത്തിനടിയില്‍ കുടുങ്ങിയ വൃദ്ധനെ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ഇടുക്കി കുഞ്ചിത്തണ്ണിയിലാണ് സംഭവം. ബൈസണ്‍വാലി സ്വദേശി ബേബിച്ചനാണ് അദ്ഭുതകരമായി രക്ഷപ്പെട്ടത്.
രാത്രി പാലത്തിന്റെ ഭിത്തിയില്‍ കിടന്നുറങ്ങിയ ബേബിച്ചന് പുഴയില്‍ വെള്ളം കൂടിയതോടെ കുടുങ്ങിപോവുകയായിരുന്നു. രാവിലെ സമീപവാസികള്‍ കണ്ട് ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. അടിമാലി, മൂന്നാര്‍ ഫയര്‍ ഫോഴ്സ് യൂണിറ്റുകള്‍ ചേര്‍ന്ന് വല ഉപയോഗിച്ചാണ് ബേബിച്ചനെ രക്ഷപ്പെടുത്തിയത്.
Discussion about this post