Sunday, December 3, 2023 IST
  • About Us
  • Contact Us
  • Privacy Policy
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business
No Result
View All Result
SM TV News
No Result
View All Result

Home » ‘ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നത്’: കെ.ടി.ജലീല്‍

‘ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നത്’: കെ.ടി.ജലീല്‍

SM TV News Desk by SM TV News Desk
Sep 18, 2020, 11:01 am IST
in News
കെ ടി ജലീലിനെ എന്‍ഫോഴ്‌സ്‌മെന്റ് വീണ്ടും ചോദ്യം ചെയ്യും; മന്ത്രിയുടെ രാജിക്കായി പ്രതിഷേധം ശക്തം
Share on FacebookWhatsAppTelegramTweet

തിരുവനന്തപുരം: കസ്റ്റംസ് മൊഴിയെടുപ്പിക്കാന്‍ വിളിപ്പിച്ച സംഭവത്തില്‍ പ്രതികരിച്ച് മന്ത്രി കെ.ടി.ജലീല്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീല്‍ പ്രതികരിച്ചിരിക്കുന്നത്. ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ലെന്ന് ജലീല്‍ പോസ്റ്റില്‍ പറയുന്നു.

ജലീലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഏതന്വേഷണ ഏജന്‍സി കാര്യങ്ങള്‍ ചോദിച്ചാലും ഇല്ലാത്ത ഒന്ന് ഉണ്ടാവില്ല. ഒരു മുടിനാരിഴപോലും തെറ്റ് ചെയ്തിട്ടില്ലെന്ന ഉത്തമബോദ്ധ്യം ഉള്ളത് കൊണ്ടാണ് ആരെയും ലവലേശം കൂസാതെ മുന്നോട്ടു പോകാന്‍ കഴിയുന്നത്. എന്നെ അപായപ്പെടുത്താന്‍ കലാപകാരികള്‍ക്ക് എന്റെ ചലനങ്ങളും യാത്രക്കിടെ എത്തുന്ന സ്ഥലവും താമസിക്കുന്ന ഇടവും തല്‍സമയം വിവരം നല്‍കുന്ന മീഡിയാ സുഹൃത്തുക്കളോട് എനിക്ക് സഹതാപമേ ഉള്ളൂ.

എന്‍.ഐ.എ, Cr.P.C 160 പ്രകാരം ‘Notice to Witness’ ആയി വിസ്തരിക്കാന്‍ വിളിച്ചതിനെ, തൂക്കിലേറ്റാന്‍ വിധിക്കുന്നതിന് മുമ്പ് ‘നിങ്ങള്‍ക്ക് അവസാനമായി എന്തെങ്കിലും പറയാനുണ്ടോ’ എന്ന് ചോദിക്കാനാണെന്ന മട്ടിലാണ് ചിലര്‍ പ്രചരിപ്പിച്ചത്. NlA യുടെ നോട്ടീസിന്റെ പകര്‍പ്പ് രാത്രി എട്ടുമണിയോടെ പുറത്തുവന്നപ്പോള്‍ ദുഷ്പ്രചാരകര്‍ കളം മാറ്റിച്ചവിട്ടി. ഒരാളെയും കൂസാതെ സധൈര്യം എനിക്ക് മുന്നോട്ടു പോകാന്‍ കഴിയുന്നത് ഒളിച്ചു വെക്കാന്‍ ഒന്നുമില്ലാത്തത് കൊണ്ടുതന്നെയാണ്. ഈ ഭൂമുഖത്ത് അകെ പത്തൊന്‍പതര സെന്റ് സ്ഥലവും ഒരു വീടും, എനിക്കും ഭാര്യക്കും ലഭിച്ച ശമ്പളത്തിലെ ചെലവു കഴിഞ്ഞുള്ള ശേഷിപ്പുമല്ലാതെ മറ്റൊന്നും ബാങ്ക് അക്കൗണ്ടുകളില്‍ പോലും സമ്പാദ്യമായി ഇല്ലാത്ത ഒരാള്‍ക്ക് ആരെപ്പേടിക്കാന്‍? ഒരു വാഹനമോ ഒരു പവന്‍ സ്വര്‍ണ്ണമോ കൈവശമില്ലാത്ത ഒരു പൊതുപ്രവര്‍ത്തകന് പടച്ചതമ്പുരാനെയല്ലാതെ മറ്റാരെ ഭയപ്പെടാന്‍? എന്റെ എതിരാളികള്‍ക്ക് എന്നെ കൊല്ലാന്‍ കഴിഞ്ഞേക്കും. പക്ഷെ, ഒരിക്കലും തോല്‍പ്പിക്കാന്‍ കഴിയില്ല.

സംഘ്പരിവാറിന്റെ മുഖപത്രമായ ‘ജന്മഭുമി’യില്‍ ഇന്ന് വന്ന ലേഖനമാണ് ഇമേജായി കൊടുത്തിരിക്കുന്നത്. കാര്യങ്ങളെ എവിടെക്കൊണ്ടുപോയി കെട്ടാനാണ് ഫാഷിസ്റ്റുകള്‍ ശ്രമിക്കുന്നത് എന്നതിന് ഇതില്‍പരം തെളിവ് വേറെ വേണോ?

https://www.facebook.com/drkt.jaleel/posts/3301399486615508

Share5SendShareTweet

Related Posts

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി
News

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു
News

ഇന്ത്യൻ ഹരിത വിപ്ലവത്തിന്റെ ആചാര്യൻ എം. എസ് സ്വാമിനാഥൻ അന്തരിച്ചു

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം
News

സൂര്യനെ തേടി ആദിത്യ, ഇന്ത്യയ്ക്ക് അഭിമാന നേട്ടം

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ
News

കർഷക വിവാദം: പറഞ്ഞ നിലപാടിൽ ഉറച്ചുനിൽക്കുന്നുവെന്ന് ജയസൂര്യ

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം
News

അക്ഷയ് കുമാറിന് ഇനി ഇന്ത്യൻ പൗരത്വം

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ
News

ബിരിയാണിയിലെ വൈവിധ്യങ്ങൾ തേടുന്ന മലയാളികൾ

Discussion about this post

LATEST NEWS

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി

ആറര വയസ്സുകാരിയെ തട്ടിയെടുത്ത കേസിൽ യൂട്യൂബ് താരം അനുപമ പിടിക്കപ്പെട്ടു

സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞൾ എണ്ണ

സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞൾ എണ്ണ

മലയാള സിനിമയിൽ ഇനി ആ പുഞ്ചിരി ഇല്ല,സുബ്ബലക്ഷ്മി അമ്മാൾക്ക് വിട

മലയാള സിനിമയിൽ ഇനി ആ പുഞ്ചിരി ഇല്ല,സുബ്ബലക്ഷ്മി അമ്മാൾക്ക് വിട

ചെവി വേദനയ്ക്ക് ചെവിയിൽ എണ്ണ ഒഴിക്കുന്ന ശീലം അപകടമോ

ചെവി വേദനയ്ക്ക് ചെവിയിൽ എണ്ണ ഒഴിക്കുന്ന ശീലം അപകടമോ

ആർത്തവ വേദന കുറയ്ക്കാൻ സൂത്രവിദ്യകൾ

ആർത്തവ വേദന കുറയ്ക്കാൻ സൂത്രവിദ്യകൾ

ജ്യോതികയുടെ ശബ്ദമായത് ജോമോളോ, പ്രേക്ഷകരുടെ സംശയത്തിന് ഒടുവിൽ ജോമോളിന്റെ ഉത്തരമെത്തി

ജ്യോതികയുടെ ശബ്ദമായത് ജോമോളോ, പ്രേക്ഷകരുടെ സംശയത്തിന് ഒടുവിൽ ജോമോളിന്റെ ഉത്തരമെത്തി

സൗദിയില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു

ചൈനയിൽ ശ്വാസകോശ രോഗം പടരുന്നു, സംസ്ഥാനങ്ങൾക്കും ജാഗ്രത നിർദ്ദേശം

നടൻ അശോകനെ ഇനി വേദികളിൽ അനുകരിക്കില്ലെന്ന് പ്രമുഖ മിമിക്രി താരം അസീസ്

നടൻ അശോകനെ ഇനി വേദികളിൽ അനുകരിക്കില്ലെന്ന് പ്രമുഖ മിമിക്രി താരം അസീസ്

പ്രഭുവിൻറെ മകൾ ഐശ്വര്യയും സംവിധായകൻ ആദിക് രവിചന്ദ്രനും വിവാഹിതരാകുന്നു

പ്രഭുവിൻറെ മകൾ ഐശ്വര്യയും സംവിധായകൻ ആദിക് രവിചന്ദ്രനും വിവാഹിതരാകുന്നു

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി

കാണാതായ ആറു വയസ്സുകാരി അബിഗേലിനെ കണ്ടെത്തി

SM TV News

  • Home
  • News
  • About Us
  • Contact Us

© SM TV News · Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
  • Local
  • Pravasi
  • Entertainment
  • Video
  • Sports
  • More
    • Lifestyle
    • Tech
    • Business

© SM TV News · Tech-enabled by Ananthapuri Technologies