ന്യൂഡല്‍ഹി: കോവിഡ് ഭേദമായവര്‍ക്കായി മാര്‍ഗനിര്‍ദേശം പുറത്തിറക്കി കേന്ദ്ര ആരോഗ്യമന്ത്രാലയം. യോഗ, മെഡിറ്റേഷന്‍, പ്രഭാത-സായാഹ്ന നടത്തം എന്നിവ ശീലമാക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. പ്രതിരോധ ശേഷി കൂട്ടാന്‍ ആയുഷ് വകുപ്പ് നിര്‍ദേശിക്കുന്ന മരുന്നുകള്‍ കഴിക്കണം,തുടര്‍ പരിശോധനകള്‍ നടത്തണം തുടങ്ങിയ നിര്‍ദ്ദേശങ്ങളും മാര്‍ഗ നിര്‍ദേശത്തില്‍ പറയുന്നു.
അതേസമയം, ഓക്‌സ്‌ഫോര്‍ഡ്-ആസ്ട്രാസെനെക കോവിഡ് 19 പ്രതിരോധ മരുന്ന് പരീക്ഷണം പുനരാരംഭിച്ചു. നേരത്തെ മരുന്നു പരീക്ഷണത്തില്‍ പങ്കാളിയായ സന്നദ്ധ പ്രവര്‍ത്തകയ്ക്ക് അജ്ഞാത രോഗം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു മരുന്നുപരീക്ഷണം നിര്‍ത്തിവെച്ചത്. മരുന്ന് പരീക്ഷണം സുരക്ഷിതമാണെന്ന് മെഡിസിന്‍സ് ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി സ്ഥിരീകരിച്ചതോടെയാണ് പരീക്ഷണം പുനരാരംഭിച്ചത്.
Discussion about this post