കോവിഡ് വ്യാപന പശ്ചാത്തലത്തിൽ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് പരിഗണന. ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുവാനുള്ള സമയം ഒരു മാസത്തേയ്ക്കു കൂടി നീട്ടി നല്‍കിയിരിക്കുകയാണ്.
പെന്‍ഷന്‍ തുടര്‍ന്ന് ലഭിക്കാനായി ലൈഫ് സര്‍ട്ടിഫിക്കറ്റ് വര്‍ഷാവര്‍ഷം ബാങ്കുകളില്‍ കാണിക്കേണ്ടതുണ്ട്. ഇത്രയും കാലം ഇത് നവംബർ മാസത്തിലായിരുന്നു ചെയ്യുന്നത്.
ഇക്കുറി ഇത്തരത്തിൽ ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കാനാണ് നവംബർ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഏത് ദിവസവും കേന്ദ്രസര്‍ക്കാര്‍ പെന്‍ഷന്‍കാര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാം എന്ന തീരുമാനമെടുത്തത്.
80 വയസിന് മുകളിൽ പ്രായമുള്ളവർക്ക് ഒക്ടോബര്‍ മുതൽ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കാനുള്ള സൗകര്യമുണ്ടാകും. ഡിസംബര്‍ 31 വരെ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനും ഇക്കുട്ടർക്കും അവസരമുണ്ട്.
നേരിൽ ഹാജരായി ലൈഫ് സര്‍ട്ടിഫിക്കറ്റ് നൽകാതെ വീഡിയോ അധിഷ്ഠിത തിരിച്ചറിയല്‍ സംവിധാനം ഉപയോഗിക്കണമെന്ന് ബാങ്കുകളോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. പ്രായമായവർക്ക് ബാങ്കില്‍ കയറിയിറങ്ങുന്നതു വഴിയുണ്ടാകുന്ന രോഗബാധ ഭീഷണി ഒഴിവാക്കാനാണ് ഇത്.
Discussion about this post