വയനാട്: ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ അഡ്ഹോക് വ്യവസ്ഥയില്‍ നിയമനം നടത്തുന്നതിന് ഫോണ്‍ മുഖേന കൂടിക്കാഴ്ച നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഫോണ്‍ നമ്പര്‍ രേഖപ്പെടുത്തിയ അപേക്ഷയും സെപ്തംബര്‍ 14 ന് വൈകീട്ട് 3നകം [email protected] എന്ന ഇമെയിലില്‍ അയയ്ക്കണം. യോഗ്യത എസ്.എസ്.എല്‍.സി, നഴസിംഗ് ഡിപ്ലോമ (എഎന്‍എം), കെ.എന്‍.എം.സി. രജിസ്ട്രേഷന്‍. ഫോണ്‍ 04935 240390.
Discussion about this post