കുറഞ്ഞ നിരക്കിൽ സ്മാർട്ട്ഫോണുകൾ പുറത്തിറക്കാനൊരുങ്ങുകയാണ് റിലയൻസ് ജിയോ.
ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമിൽ പ്രവർത്തിക്കുന്ന 10 കോടി ഫോണുകൾ ഇൗ ഡിസംബറിൽ പുറത്തിറക്കിയേക്കും എന്നാണ് സൂചന. ഫോൺ നിർമ്മാണത്തിനുള്ള പുറംകരാര്‍ നല്‍കിക്കഴിഞ്ഞു.
ഉയർന്ന ഡേറ്റ പാക്കുകളുള്ള ഫോണുകളാവും പുറത്തിറക്കുക. 4ജി, 5ജി കണക്ഷനുകൾ ഇതിലുണ്ടാകുമോ എന്ന കാര്യത്തിന് വ്യക്തതയില്ല.
ജൂലായിൽ കഴിഞ്ഞ ജിയോ വെർച്വൽ ഉച്ചകോടിയിൽ ഇതുമായി ബന്ധപ്പെട്ട കരാർ ഗൂഗിളുമായി ഒപ്പിട്ടു എന്നും സാധാരണക്കാർക്ക് താങ്ങാവുന്ന വിലയിൽ 4ജി, 5ജി ഫോണുകൾ പുറത്തിറക്കാനാണ് ശ്രമിക്കുന്നതെന്നും റിലയൻസ് സിഇഓ മുകേഷ് അംബാനി പറഞ്ഞിരുന്നു.
ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായി 75000 കോടി രൂപ നിക്ഷേപിക്കുമെന്ന് ഗൂഗിളും ജൂലായിൽ പറഞ്ഞിരുന്നു.
നിലവിൽ ജിയോയിൽ ഗൂഗിളിൻ്റെ ഓഹരി പങ്കാളിത്തം 7.7 ശതമാനം ആണ്.
Discussion about this post