തിരുവനന്തപുരം: അഞ്ചുതെങ്ങ് തീരത്തുനിന്ന് മത്സ്യബന്ധനത്തിന് പോയ മൂന്ന് മത്സ്യത്തൊഴിലാളികള്‍ വള്ളം മറിഞ്ഞ് മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ തങ്കച്ചന്‍ (52), അലക്‌സ് (45),അഗസ്റ്റിന്‍ (34) എന്നിവരാണ് മരിച്ചത്.
മത്സ്യബന്ധനത്തിന് ശേഷം തീരത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. 5 പേരാണ് വള്ളത്തിലുണ്ടായിരുന്നത്. ശക്തമായ കാറ്റിലും മഴയിലുമുണ്ടായ വലിയ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. ഇവരുടെ കൂടെയുണ്ടായിരുന്ന ബിനു, ഈപ്പന്‍ എന്നിവര്‍ കടലിലേക്ക് ചാടി നീന്തി കരയിലെത്തിയപ്പോഴാണ് വള്ളം മറിഞ്ഞ വിവരം അറിയുന്നത്. തുടര്‍ന്ന് മറ്റുള്ളവരെത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചെങ്കിലും ആരെയും രക്ഷിക്കാനായില്ല. മൂന്ന് പേരുടെയും മൃതദേഹം ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Discussion about this post