കൊച്ചി: കൊച്ചി മെട്രോ തൈക്കൂടം – പേട്ട ഒന്നാം ഘട്ടത്തിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. SN ജംഗ്ഷന്‍ – തൃപ്പൂണിത്തുറ നിര്‍മ്മാണ ഉദഘാടനവും ഒന്നാം ഘട്ടം പൂര്‍ത്തിയാകുന്നതിന്റെ പ്രഖ്യാപനവും ഇതോടൊപ്പം നിര്‍വ്വഹിക്കും. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരി ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
ആലുവ മുതല്‍ പേട്ട വരെ എന്നതായിരുന്നു കൊച്ചി മെട്രോയുടെ ആദ്യ ഘട്ടം. ഇന്ന് ഉച്ചയ്ക്ക് 12.30നാണ് അദ്യ ട്രെയിന്‍ പേട്ടയില്‍ നിന്ന് പുറപ്പെടുക.
മെട്രോ ടിക്കറ്റിലും ഇളവുകളുണ്ട്. 10,20,30,50 എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. വീക്ക്‌ഡേ പാസിന് 110 രൂപയായിരിക്കും. വാരാന്ത്യ പാസിന്220 രൂപയായിരിക്കും. കൊച്ചി വണ്‍ കാര്‍ഡ് ഉള്ളവര്‍ക്ക് 10% ഇളവുണ്ടാകും.
Discussion about this post