മാലിദ്വീപ്: മാലിദ്വീപിലെ ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ വിവിധ ആശുപത്രികളില്‍ ഡോക്ടര്‍, നഴ്സ് തസ്തികകളിലേക്ക് നോര്‍ക്ക റൂട്ട്സ് തെരഞ്ഞെടുപ്പ് നടത്തുന്നു. ബിരുദം, ബിരുദാനന്തര ബിരുദം എന്നിവയുള്ള ഡോക്ടര്‍മാര്‍ക്കും ബി.എസ്.സി., ജി.എന്‍.എം യോഗ്യതയുള്ള പുരുഷ / വനിത നഴ്സുമാര്‍ക്കും അപേക്ഷിക്കാം. 55 വയസാണ് ഉയര്‍ന്ന പ്രായപരിധി. അപേക്ഷ www.norkaroots.org ല്‍ സമര്‍പ്പിക്കാം. സെപ്റ്റംബര്‍ 10 ആണ് അവസാന തീയതി. വിശദ വിവരം നോര്‍ക്ക വെബ്സൈറ്റിലും 1800 425 3939 ടോള്‍ ഫ്രീ നമ്പറിലും ലഭിക്കും.
Discussion about this post