രാജ്യത്തെ വിമാനത്താവളത്തിലെ ആദ്യ കോവിഡ് പരിശോധനാ ലാബ് തയ്യാറായി. വിദേശ രാജ്യങ്ങളിൽ നിന്ന് എത്തുന്നവരെ പരിശോധിക്കാനായി രാജ്യ തലസ്ഥാനമായ
ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് ലാബ് തുറക്കുന്നത്.
സെപ്റ്റംബർ പകുതിയോടെ ലാബ് പ്രവർത്തനമാരംഭിക്കും.
ആറ് മണിക്കൂറിനകം ആർടി- പിസിആർ പരിശോധനാഫലം ലഭ്യമാകുന്ന തരത്തിലാണ് സജ്ജികരിച്ചിരിക്കുന്നത്.
കോവിഡ് പരിശോധനയ്ക്കായി ഡൽഹി സർക്കാർ അനുമതിയുള്ള സ്വകാര്യ ലാബിന്റെ സഹകരണത്തോടെയാണ് ടെർമിനൽ മൂന്നിന്റെ കാർ പാർക്കിംഗിൽ ലാബ് ഒരുക്കിയിരിക്കുന്നത്.
4 – 6 മണിക്കൂറുകൾക്കുള്ളിൽ ഫലം ലഭ്യമാകുമെന്നതിനാൽ യാത്രക്കാർക്ക് വെയിറ്റിംഗ് ലോഞ്ചിൽ ഐസൊലേഷനിൽ ഇരിക്കുകയോ ഹോട്ടൽ മുറിയിൽ താമസിക്കുകയോ ചെയ്യാവുന്നതാണ്. ഫലം പോസിറ്റീവായാൽ ഐസിഎംആർ നിർദേശ പ്രകാരമുള്ള നടപടികൾ സ്വീകരിക്കും. മറിച്ചാണെങ്കിൽ സ്വതന്ത്രമായി പോകാനുമാകും.
Discussion about this post