കൊല്ലം: കൊല്ലം ജില്ലയിലെ താത്കാലിക കോടതികളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.18,030 രൂപയാണ് പ്രതിമാസ സഞ്ചിത ശമ്പളം. ഏഴാം ക്ലാസ് വിജയവും സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവുമാണ് യോഗ്യത. പ്രായപരിധി 60 വയസ്സ്.
അപേക്ഷകര്‍ തത്തുല്യ തസ്തികയിലോ, ഉയര്‍ന്ന തസ്തികകളിലോ കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ അഞ്ചു വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉളളവരായിരിക്കണം. ഹൈക്കോടതി/നിയമ വകുപ്പ്/അഡ്വക്കേറ്റ് ജനറല്‍ ഓഫീസ്/സബോര്‍ഡിനേറ്റ് ജുഡീഷ്യറി എന്നിവിടങ്ങളില്‍ പ്രവര്‍ത്തി പരിചയം ഉളളവര്‍, വിരമിച്ച കോടതി ജീവനക്കാര്‍ എന്നിവര്‍ക്ക് നിയമനത്തില്‍ മുന്‍ഗണന നല്‍കും. നിയമനം കരാര്‍ അടിസ്ഥാനത്തില്‍, താത്കാലിക കോടതികളുടെ കാലാവധിക്ക് വിധേയമായി, 179 ദിവസത്തേക്കോ അല്ലെങ്കില്‍ 60 വയസ്സ് പൂര്‍ത്തിയാകുന്നതു വരെയോ, ഏതാണോ ആദ്യം, അന്നു വരെ ആയിരിക്കും.
പേര്, ജനന തിയതി, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ വിലാസം, വിദ്യാഭ്യാസ യോഗ്യത, മുന്‍കാല സര്‍വീസ് സംബന്ധമായ വിശദാംശങ്ങള്‍, ഒപ്പ് എന്നിവ രേഖപ്പെടുത്തി, അപേക്ഷ തയ്യാറാക്കി [email protected] ലേക്ക് അയയ്ക്കണം. പ്രായം, യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. 23ന് വൈകീട്ട് അഞ്ച് മണിക്ക് മുമ്പ് അപേക്ഷ അയയ്ക്കണം.
Discussion about this post