തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തിലുണ്ടായ തീപ്പിടിത്തത്തില്‍ 25 ഓളം ഫയലുകള്‍ ഭാഗികമായി കത്തിയതായി കണ്ടെത്തല്‍. അതിഥി മന്ദിരങ്ങളിലെ മുറികള്‍ അനുവദിച്ച ഉത്തരവുകളാണ് കത്തിയത്. അതേസമയം സംഭവത്തില്‍ അസ്വാഭാവികതയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
സിസിടിവി ദൃശ്യങ്ങളിലും അസ്വാഭാവികതയുള്ള ഒന്നും കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. രാവിലെയും ഉച്ചക്കും പ്രോട്ടോക്കോള്‍ ഓഫീസില്‍ കയറിയത് ശുചീകരണ തൊഴിലാളികളാണ്.
കത്തിയ ഫയലുകള്‍ സ്‌കാന്‍ ചെയ്തു തുടങ്ങി. അപകടത്തിന്റെ ഗ്രാഫിക്‌സ് ദൃശ്യം തയ്യാറാക്കുകയാണ് അന്വേഷണസംഘം. സ്ഥലത്ത് വിവിധ അന്വേഷണസംഘങ്ങളുടെ സംയുക്ത പരിശോധന നടക്കുകയാണ്.
Discussion about this post