ലോക കോടീശ്വരനായി ജെഫ് ബെസോസ്. ലോക കോടീശ്വരൻമാരുടെ വ്യക്തിഗത സമ്പത്തിൽ ഇക്കുറി റെക്കോര്‍ഡ് വർധനയാണ് ഉണ്ടായിരിക്കുന്നത്.
ആമസോണിന്റെ സ്ഥാപകനായ ജെഫ് ബെസോസിന്റെ ആസ്തി ഇതാദ്യമായാണ് 200 ബില്യൺ ഡോളർ മറികടക്കുന്നത്.
ജെഫിന്റെ മുൻഭാര്യയായ മെക്കൻസിയാണ് ലോകത്തിലെ ഏറ്റവും സമ്പന്നയായ വനിത.
66.2 ബില്യൺ ഡോളറാണ് മെക്കൻസിയുടെ സമ്പാദ്യം.
ലാ ഓറിയലിന്റെ ഫ്രാൻകോയിസ് ബെറ്റൺകോർട്ട് മെയേഴ്സ് തൊട്ടുപിന്നിൽ തന്നെയുണ്ട്. ടെസ് ലയുടെ ഓഹരിയിൽ ബുധനാഴ്ച ഉണ്ടായ കുതിപ്പിനെ തുടർന്ന് ഇലോൺ മസ്കിന്റെ ആസ്തി 101 ബില്യൺ ഡോളറായും ഉയർന്നിട്ടുണ്ട്.
ലോകത്തെ 500 കോടീശ്വരന്മാരുടെ പട്ടികയായ ബ്ലൂംബർഗ് ബില്യണയേഴ്സ് ഇൻഡക്സ് പുറത്ത് വിട്ട വിവരങ്ങളാണ് ഇത്.
മൈക്രോ സോഫ്റ്റ് സ്ഥാപകനായ ബിൽ ഗേറ്റ്സിന്റെ ആസ്തി 124 ബില്യൺ ഡോളറാണ്.115 ബില്യൺ ഡോളറാണ് ഫേസ്ബുക്ക് സിഇഒ മാർക്ക് സുക്കർബർഗിന്റേത്. ഇതോടെ 100 ബില്യൺ ഡോളറിന് മുകളിൽ ആസ്തിയുള്ള കോടീശ്വരന്മാരുടെ എണ്ണം നാലായിട്ടുണ്ട്.
Discussion about this post