തിരുവനന്തപുരം: ഓണം പ്രമാണിച്ച് 26 മുതല്‍ സെപ്റ്റംബര്‍ രണ്ടു വരെ കണ്ടെയ്ന്‍മെന്റ് സോണ്‍ ഒഴികെയുള്ള പ്രദേശങ്ങളില്‍ കച്ചവട സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും രാത്രി 9 മണി വരെ തുറന്നു പ്രവര്‍ത്തിക്കാമെന്ന് ചീഫ് സെക്രട്ടറി ഡോ. വിശ്വാസ് മെഹ്ത്ത അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണിലെ കടകളും കച്ചവട സ്ഥാപനങ്ങളും നിലവിലെ മാര്‍ഗനിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കണം.
അതേസമയം നീല റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ആരംഭിച്ചു. കാര്‍ഡ് നമ്പര്‍ 1, 2 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് 26നും 3,4,5 അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് 27നും 6 മുതല്‍ 9 വരെയുള്ള അക്കങ്ങളില്‍ അവസാനിക്കുന്നവര്‍ക്ക് 28നും കിറ്റ് വാങ്ങാം. അവസാന അക്കം പൂജ്യത്തില്‍ അവസാനിക്കുന്നവര്‍ക്ക് ചൊവ്വാഴ്ച കിറ്റ് വിതരണം ചെയ്തു.
Discussion about this post