തിരുവനന്തപുരം: കേരള വനഗവേഷണ സ്ഥാപനത്തില്‍ പ്രൊജക്ട് ഫെലോ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 2021 മാര്‍ച്ച് 31 വരെ കാലാവധിയുള്ള ‘നെറ്റ് വര്‍ക്ക് പ്രോജക്ട് ഓണ്‍ കണ്‍സര്‍വേഷന്‍ ഓഫ് ലാക് ഇന്‍സെക്ട് ജനിറ്റിക്‌സ് റിസോഴ്‌സ്’, 2021 മെയ് 31 വരെ കാലാവധിയുള്ള സ്റ്റഡി ഓണ്‍ പ്ലാന്റ് ഫങ്ഷണല്‍ ട്രൈറ്റിസ് ഓഫ് സെലക്റ്റട് ട്രീ സ്പീഷ്യസ് ഓഫ് കേരള എന്നീ ഗവേഷണ പദ്ധതികളിലെ ഓരോ പ്രോജക്ട് ഫെലോയുടെ താത്കാലിക ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങള്‍ക്ക്: www.kfri.res.in സന്ദര്‍ശിക്കുക.
Discussion about this post