തിരുവനന്തപുരം: പ്രതിപക്ഷത്തെ അടിച്ചമര്‍ത്താനാണ് സ്പീക്കര്‍ ശ്രമിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സ്പീക്കര്‍ക്കെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നതിന്റെ പ്രതികരമാണത്. സ്പീക്കര്‍ പക്ഷപാതം കാണിക്കുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ നടത്തുന്ന ഏകദിന ഉപവാസ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല.
സ്പീക്കര്‍ പദവിക്ക് ഒരു മഹത്വമുണ്ട്. മുഖ്യമന്ത്രിക്ക് സംസാരിക്കാന്‍ കൂടുതല്‍ സമയം അനുവദിച്ച് പഞ്ചപുച്ഛം അടക്കി നില്‍ക്കുന്ന സ്പീക്കറെയാണ് നിയമസഭയില്‍ കണ്ടെതെന്നും ചെന്നിത്തല ആരോപിച്ചു.സ്പീക്കര്‍ക്കെതിരായ പോരാട്ടം തുടരും. നാളെ ഒരു സ്പീക്കറും കള്ളക്കടത്തുകാരുടെ സഹായിയാകരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതിപക്ഷത്തിന് സംസാരിക്കാന്‍ സമയം ലഭിച്ചില്ല. മുഖ്യമന്ത്രിയും മറ്റുള്ളവരും സംസാരിക്കാന്‍ സഭയുടെ നാല് മണിക്കൂര്‍ എടുത്തപ്പോള്‍ തനിക്ക് അനുവദിച്ചത് 10 മിനിറ്റ് മാത്രമാണ്. എന്നാല്‍ താന്‍ 20 മിനിറ്റ് സംസാരിച്ചു. സ്പീക്കര്‍ കാണിച്ചത് മര്യാദയല്ല. ഇടത് ജനപ്രതിനിധികള്‍ മുഖ്യമന്ത്രിക്ക് മംഗളപത്രം എഴുതുകയായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ഗവര്‍ണറുടെ പ്രസംഗം പോലെ മുഖ്യമന്ത്രി എഴുതി വായിക്കുകയായിരുന്നു. ഇത്രയും ബോറന്‍ പ്രസംഗം കേട്ടിട്ടില്ലെന്നും ചെന്നിത്തല പറഞ്ഞു.
Discussion about this post