തിരുവനന്തപുരം: ഒറ്റ ദിവസത്തേക്കായി നിയമസഭാ സമ്മേളനം ചേരുന്നു. ധനബില്‍ പാസാക്കാന്‍ ചേരുന്ന സമ്മേളനത്തില്‍ പിണറായി മന്ത്രിസഭക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയത്തിന് അവതരണാനുമതി നല്‍കി. വി.ഡി.സതീശന്‍ അവതരിപ്പിക്കും.അതേസമയം ബാനറുകളുമായിട്ടാണ് പ്രതിപക്ഷ എംഎല്‍എമാര്‍ സഭയിലിരിക്കുന്നത്. സ്പീക്കര്‍ക്കെതിരായ പ്രമേയം പരിഗണിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് സംശയകരമായ ബന്ധമുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
എം പി വീരേന്ദ്രകുമാറിന്റെ മരണത്തെ തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പും ഇന്ന് നടക്കും. നിയമസഭ മന്ദിരത്തിലെ പാര്‍ലമെന്ററി സ്റ്റഡീസ് മുറിയില്‍ രാവിലെ പത്തു മണി മുതലാണ് വോട്ടെടുപ്പ്. ഇടതുമുന്നണിക്ക് വേണ്ടി എല്‍ജെഡി നേതാവ് എം വി ശ്രേയാംസ് കുമാറും യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിലെ ലാല്‍ വര്‍ഗീസ് കല്‍പകവാടിയും മത്സരിക്കും.
തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കേരള കോണ്‍ഗ്രസ് ജോസ് പക്ഷവും , യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യണമെന്ന് ജോസഫ് വിഭാഗവും വിപ്പ് നല്‍കിയിട്ടുണ്ട്.രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ഏക എംഎല്‍എ ആയ ഒ രാജഗോപാല്‍ ആര്‍ക്കും വോട്ട് ചെയ്യില്ല. രാജ്യസഭ തെരഞ്ഞെടുപ്പില്‍ ആരും വോട്ട് ചോദിച്ചില്ലെന്നും അതിനാല്‍ ആര്‍ക്കും ചെയ്യില്ലെന്നും പി സി ജോര്‍ജ്ജും വ്യക്തമാക്കി.
വൈകീട്ട് മൂന്ന് വരെയാണ് സഭാ സമ്മേളനം. 15 വര്‍ഷത്തിന് ശേഷമാണ് കേരള നിയമസഭയില്‍ അവിശ്വാസ പ്രമേയം ചര്‍ച്ചക്കെടുക്കുന്നത്. ഒന്നാം ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെതിരായി 2005 ജൂലൈ 12ന് കോടിയേരി ബാലകൃഷ്ണന്‍ കൊണ്ടുവന്ന പ്രമേയമാണ് ഒടുവില്‍ നടന്നത്.
Discussion about this post